ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്.വൈകീട്ട് 5.30-ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലും എത്തിക്കും. 25-ന് രണ്ടുമണിക്ക് പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് ശവസംസ്കാരം.എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ കാര്‍മികരാകും. 22-ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.