എ.ടി.എം കവര്‍ച്ചാക്കേസിലെ പ്രതികള്‍ക്കായി കേരളത്തിന് പുറത്തേക്കും അന്വേഷണം

0 second read

തൃശൂര്‍: എ.ടി.എം കവര്‍ച്ചാക്കേസിലെ പ്രതികള്‍ക്കായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതിനിടെ, ചാലക്കുടിയില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച വാഹനത്തിലും സമീപത്തും രക്തക്കറ കണ്ടെത്തി.

ഇന്ന് രാവിലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പ്രതികള്‍ തമ്മില്‍ സംഘട്ടനം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. വാഹനത്തില്‍നിന്ന് മണംപിടിച്ച പൊലീസ് നായ സമീപത്തെ സ്‌കൂളിന്റെ മതില്‍ വരെ ഓടിയതും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതികള്‍ വാഹനം ഉപേക്ഷിച്ചശേഷം മതില്‍ചാടി കടന്ന് രക്ഷപ്പെട്ടതാകുമെന്നാണ് പൊലീസ് കരുതുന്നത്.

ആദ്യം മോഷണശ്രമം നടന്ന കോട്ടയം വെമ്പള്ളി മുതല്‍ ചാലക്കുടി വരെയുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

ഉത്തരേന്ത്യന്‍, തമിഴ്നാട് ബന്ധമുള്ള പ്രൊഫഷണല്‍ സംഘമാകും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ എ.ടി.എം കവര്‍ച്ച നടന്നത്. കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍നിന്ന് 10.6 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ഇതിനുപുറമേ കോട്ടയം വെമ്പള്ളി, കളമശേരി എച്ച്.എം.ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ കവര്‍ച്ചാശ്രമവും നടന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…