കഴക്കൂട്ടം (തിരുവനന്തപുരം): വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ തസ്മിത്ത് തംസി എന്ന പെണ്‍കുട്ടി കന്യാകുമാരിയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി ചെന്നൈയില്‍ എത്തിയതായി സ്ഥിരീകരണം. കന്യാകുമാരി – ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ കയറിയ പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് മറ്റൊരു ട്രെയിന്‍ കയറിയതായാണ് സൂചന. തലസ്ഥാന നഗരത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടുദിവസം കഴിയുന്നു. ശക്തമായ തിരച്ചിലാണ് പെണ്‍കുട്ടിക്ക് വേണ്ടി നടക്കുന്നത്. കേരള പോലീസിന് വേണ്ടി ചെന്നൈയില്‍ ഒരു സംഘം അന്വേഷണം തുടരുന്നുണ്ട്. ഈ സംഘം നല്കുന്ന വിവരം അനുസരിച്ച്, കുട്ടി ചെന്നൈയില്‍ എത്തി …