തിരുവല്ല: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിനെതിരേ തട്ടിപ്പ് കേസില്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റിയ (75)ന്റെ പരാതിയിലെടുത്ത വിശ്വാസ വഞ്ചനാ കേസില്‍ വിബിത ഒന്നാം പ്രതിയും പിതാവ് ബാബു തോമസ് രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് കേസില്‍ തനിക്കെതിരേ എഫ്ഐആര്‍ വീണുവെന്ന് അറിഞ്ഞതിന് പിന്നാലെ വിബിത നല്കിയ പരാതിയില്‍ അമേരിക്കന്‍ മലയാളിക്കെതിരേയും പോലീസ് കേസെടുത്തു. …