കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കാറില്‍വച്ചു കൂട്ടബലാത്സംഗം

17 second read

കൊച്ചി: നഗരത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കാറില്‍വച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നാലു പേരെ അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേര്‍ക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെണ്‍കുട്ടി മദ്യപിച്ചു കുഴഞ്ഞു വീണു. തുടര്‍ന്നു കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

പെണ്‍കുട്ടി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസിനു ലഭിച്ച പരാതിയില്‍ മൊഴി രേഖപ്പെടുത്തിയശേഷം കേസ് സംഭവം നടന്ന പൊലീസ് സ്റ്റേഷന്‍ പരിധിയായ എറണാകുളം സൗത്തിലേക്കു കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …