പിആര്‍ഡി മിനി നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് കോയിപ്രം പൊലീസ്

17 second read

കോഴഞ്ചേരി: പിആര്‍ഡി മിനി നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് കോയിപ്രം പൊലീസ്. ഇന്നലെ വരെ 32 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു നൂറിലേറെ പരാതികളില്‍ കേസ് എടുക്കുന്നതിനുള്ള പരിശോധനകളും പുരോഗമിക്കുകയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ധനകാര്യ സ്ഥാപനത്തിന്റെ കുറിയന്നൂര്‍ പുളിമുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാന ശാഖ ഓഫിസും പൊലീസ് സീല്‍ ചെയ്തു.

മറ്റ് 23 ശാഖകളില്‍ പരിശോധന നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിവിധ ശാഖകളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോയിപ്രം ഇന്‍സ്‌പെക്ടര്‍ വി.സജീഷ്‌കുമാര്‍ പറഞ്ഞു.

ഇതിനിടെ കേസില്‍ അറസ്റ്റിലായ പിആര്‍ഡി മിനി ഫിനാന്‍സിയേഴ്‌സ് ഉടമകളായ ഡി.അനില്‍കുമാര്‍, ഡി.എസ്.ദീപ, അനന്തു വിഷ്ണു എന്നിവര്‍ക്ക് കോടതി 2 ദിവസത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. പിആര്‍ഡി മിനി ധനകാര്യ സ്ഥാപനങ്ങളുടെ മാനേജരായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …