ഷിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രവിന്‍സിന്റെ ‘ഹോം ഫോര്‍ ദി ഹോംലെസ്’ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറു കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നു. ആദ്യത്തെ ഭവന നിര്‍മ്മാണം പത്തനംതിട്ടയിലുള്ള പുല്ലാട്ട് ഗ്രാമത്തില്‍ പൂര്‍ത്തീകരിക്കുകയും, അതിന്റെ താക്കോല്‍ദാന കര്‍മ്മം ഒക്ടോബര്‍ പത്താംതീയതി ഷിക്കാഗോ മലയാളി അസോസിയേഷന് ഹാളില്‍ കൂടിയ മീറ്റിംഗില്‍, ഷിക്കാഗോ പ്രവിന്‍സ് പ്രസിഡന്റ് ബഞ്ചമിന് തോമസ് ചാരിറ്റി ഫോറം ചെയര്മാന് തോമസ് വര്‍ഗീസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. നിര്‍ധനരായ ആറ് കുടുംബങ്ങളെ സഹായിക്കാന്‍ കഴിയുന്നു …