U.S

മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ലാറാ ട്രംപ്

1 second read

ന്യുയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിശബ്ദത പാലിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ലാറാ ട്രംപ്. ഡൊണള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപിന്റെ ഭാര്യയാണ് ലാറാ.
കമല ഹാരിസ്, മിഷേല്‍ ഒബാമ എന്നിവരെ പോലെ സ്വാര്‍ഥമതികളായ വനിതകളെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാറ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ലക്ഷ്യം വച്ച്, അഫ്ഗാന്‍ വനിതകളെ പോലെ സുരക്ഷിതരായി കഴിയുന്ന വനിതകള്‍ വേറെയില്ലെന്ന് നേരത്തെ അവകാശപ്പെട്ട ഇരുവരും, ഇപ്പോള്‍ അഫ്ഗാനിലെ വനിതകളുടെ അവസ്ഥ എപ്രകാരമാണെന്ന് അഭിപ്രായപ്പെടാന്‍ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് ലാറ ചോദിച്ചു. താലിബാന്‍ ഭരണത്തില്‍ വനിതകളുടെ സ്ഥിതി എന്താണെന്ന് ഇവര്‍ മനസിലാക്കി പ്രതികരിക്കണമെന്ന് ലാറ പറഞ്ഞു.

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനു മുമ്പുള്ള അഫ്ഗാന്‍ വനിതകളുടെ സ്ഥിതി ഇനി അവര്‍ക്ക് സ്വപ്നം കാണാനാകുമോ, ലാറ ചോദിച്ചു. കമലാ ഹാരിസ് ഇപ്പോള്‍ സ്വീകരിച്ച നിലപാട് ഞങ്ങള്‍ ഒരിക്കലും മറക്കില്ല, യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സ്ഥിതിയിലേക്ക് വൈസ് പ്രസിഡന്റ് കമല ഹാരിസ് അധഃപതിച്ചിരിക്കുന്നുവെന്നും ലാറ ആരോപിച്ചു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…