U.S

ആറു കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു

0 second read

ഷിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രവിന്‍സിന്റെ ‘ഹോം ഫോര്‍ ദി ഹോംലെസ്’ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറു കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു.

ആദ്യത്തെ ഭവന നിര്‍മ്മാണം പത്തനംതിട്ടയിലുള്ള പുല്ലാട്ട് ഗ്രാമത്തില്‍ പൂര്‍ത്തീകരിക്കുകയും, അതിന്റെ താക്കോല്‍ദാന കര്‍മ്മം ഒക്ടോബര്‍ പത്താംതീയതി ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ കൂടിയ മീറ്റിംഗില്‍, ഷിക്കാഗോ പ്രവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് ചാരിറ്റി ഫോറം ചെയര്‍മാന്‍ തോമസ് വര്‍ഗീസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. നിര്‍ധനരായ ആറ് കുടുംബങ്ങളെ സഹായിക്കാന്‍ കഴിയുന്നു എന്ന സതൃപ്തിയാണ് ഷിക്കാഗോ പ്രവിന്‍സിന്റെ പ്രവര്‍ത്തകര്‍ക്കുള്ളത്.

മാത്തുക്കുട്ടി ആലുംപറമ്പില്‍ (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (സെക്രട്ടറി), കോശി ജോര്‍ജ് (ട്രഷറര്‍), തോമസ് മാമ്മന്‍ (വൈസ് ചെയര്‍മാന്‍), ബീന ജോര്‍ജ് (വൈസ് പ്രസിഡന്റ്), സജി കുര്യന്‍ (വൈസ് പ്രസിഡന്റ്, അഡ്മിന്‍), രഞ്ചന്‍ ഏബ്രഹാം (വൈസ് പ്രസിഡന്റ്, ഓര്‍ഗ്), തോമസ് വര്‍ഗീസ് (ചാരിറ്റി ചെയര്‍മാന്‍), ആന്‍ ലൂക്കോസ് (വിന്‍സ് ഫോറം ചെയര്‍), ഫിലിപ്പ് പുത്തന്‍പുരയില്‍ (ബിസിനസ് ചെയര്‍മാന്‍), ബ്ലസന്‍ അലക്സാണ്ടര്‍ (യൂത്ത് ചെയര്‍മാന്‍), അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ പ്രഫ. തമ്പി മാത്യു (ചെയര്‍മാന്‍), സാബി കോലാത്ത്, മാത്യൂസ് ഏബ്രഹാം, സാറാ ഗബ്രിയേല്‍, അഭിലാഷ് നെല്ലാമറ്റം, ലിന്‍സണ്‍ കൈതമല എന്നിവര്‍ ഷിക്കാഗോ പ്രോവിന്‍സിന് നേതൃത്വം നല്‍കുന്നു.

ആകുലരുടെ പ്രയാസങ്ങളില്‍ എന്നും താങ്ങായി നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃനിരയില്‍ ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), സുധീര്‍ നമ്പ്യാര്‍ (പ്രസിജന്റ്), പിന്റോ കണ്ണമ്പള്ളി (സെക്രട്ടറി), സിസില്‍ ചെറിയാന്‍ (ട്രഷറര്‍), ശാന്താ പിള്ള (വൈസ് ചെയര്‍), ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), വികാസ് നെടുമ്പള്ളി (വൈസ് ചെയര്‍), യല്‍ദോ പീറ്റര്‍ (വൈസ് പ്രസിഡന്റ്, അഡ്മിന്‍), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (വൈസ് പ്രസിഡന്റ്, ഓര്‍ഗ്), ജോര്‍ജ് കെ. ജോണ്‍ (വൈസ് പ്രസിഡന്റ്), മാത്യൂസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഷാനു രാജന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരും, ഗ്ലോബല്‍ തലത്തില്‍ ഡോ. പി.എ ഏബ്രഹാം ഹാജി (ചെയര്‍മാന്‍), ഗോപാലപിള്ള (പ്രസിഡന്റ്), ഗ്രിഗറി മേടയില്‍ (ജനറല്‍ സെക്രട്ടറി), തോമസ് അറമ്പന്‍കുടി (ട്രഷറര്‍), ഡോ. വിജയലക്ഷ്മി (വൈസ് ചെയര്‍പേഴ്സണ്‍), ജോണ്‍ മത്തായി (വൈസ് പ്രസിഡന്റ്, അഡ്മിന്‍), പി.സി. മാത്യു (വൈസ് പ്രസിഡന്റ്, ഓര്‍ഗ്), റോണ തോമസ് (അസോസിയേറ്റ് സെക്രട്ടറി) എന്നിവരും ആത്മാര്‍മായി പ്രവര്‍ത്തിക്കുന്നു.

ഈ ഭവന നിര്‍മ്മാണ പദ്ധതിയില്‍ പങ്കാളികളായ എല്ലാ സുമനസുകള്‍ക്കും ഷിക്കാഗോ പ്രവിന്‍സ് പ്രവര്‍ത്തകര്‍ അകമഴിഞ്ഞ നന്ദി അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…