മൂന്നാര്‍ : യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്ത ഒറ്റയാന് തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍. കെഡിഎച്ച് വില്ലേജ് പരിധിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മൂന്നാറില്‍ ഇന്ന് റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസും ആസൂത്രണം ചെയ്യുന്നുണ്ട്. മറ്റു പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ ടോപ് ഡിവിഷനില്‍ സുരേഷ് കുമാര്‍ (മണി-46) ആണ് മരിച്ചത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോയിലുണ്ടായിരുന്ന 3 …