കൃഷ്ണഗിരിയില്‍ കാര്‍ അപകടം: അടൂര്‍ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

2 second read

അടൂര്‍: തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച് മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. മണ്ണടി സായൂജ്യത്തില്‍ വിമുക്ത ഭടന്‍ സുരേഷ്-ബിന്ദു ദമ്പതികളുടെ മകന്‍ സന്ദീപ് (25), ബാവ മന്‍സിലില്‍ റഷീദിന്റെ മകന്‍ അമാന്‍ (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൃഷ്ണഗിരിയിലാണ് അപകടം നടന്നത്. സന്ദീപിന്റേതാണ് അപകടത്തില്‍പ്പെട്ട കാര്‍. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന കരുതുന്നു.

അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ശാസതാംകോട്ട, പറക്കോട്, തിരുവനന്തപുരം സ്വദേശികളായ മൂന്നു യുവാക്കള്‍ കൃഷ്ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മണ്ണടി താഴത്ത് നിന്നും ബംഗളൂരുവിലേക്ക് ഉപരിപഠനാവശ്യത്തിനായി പോയതായിരുന്നു നാല്‍വര്‍ സംഘം. മണ്ണടി വേലുത്തമ്പി ക്ലബിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…