ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവ് മരിച്ചു

1 second read

അടൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവ് മരിച്ചു. നൂറനാട് പടനിലം സൂര്യാ സ്റ്റുഡിയോ ഉടമയായിരുന്ന നൂറനാട് പടനിലം പാലമേല്‍ സിന്ധു ഭവനത്തില്‍ ബാലഗോപാലന്റേയും(രാജന്‍) സിന്ധുവിന്റേയും മകന്‍ സൂരജ്(24) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച നൂറനാട് പടനിലം സ്വദേശി അരുണിന് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.15-ന് കെ.പി.റോഡില്‍ അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. ഭക്ഷണം കഴിക്കുവാനായി അടൂരില്‍ എത്തി തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഗുരുതര പരിക്കേറ്റ സൂരജിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരന്‍: സൂര്യ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…