തായ്പെയ് സിറ്റി: തയ്വാനില് ശക്തമായ നാശനഷ്ടങ്ങള്‍ വരുത്തി റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം. കുറഞ്ഞത് 3 കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കു നാശനഷ്ടം ഉണ്ടായി. വിവിധ ട്രെയിനുകള്‍ പാളം തെറ്റി. പ്രാദേശിക സമയം ഞായര്‍ ഉച്ചയ്ക്ക് 2.44നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. തൈതുങ് കൗണ്ടിയാണ് പ്രഭവകേന്ദ്രം. മേഖലയില്‍ ശനിയാഴ്ച വൈകുന്നേരം 6.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആരും മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുവാലിയെനിലെ യൂലി ടൗണ്‍ഷിപ്പില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു. ഇവിടെ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. മേഖലയിലെ മറ്റു …