വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രൊവിന്‍സ് രൂപീകരിച്ചു

0 second read

ലിവര്‍പൂള്‍: ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് കേന്ദ്രമാക്കി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രൊവിന്‍സ് രൂപീകരിച്ചു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രണ്ടാമത്തെ പ്രൊവിന്‍സിനാണ് നോര്‍ത്ത് വെസ്റ്റില്‍ തുടക്കമായത്. ജൂലൈ 24ന് സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാറ്റില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സിന്റെ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സ് ചെയര്‍മാന്‍ ലിദിഷ്രാജ് പി. തോമസ് നിയുക്ത ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. തദവസരത്തില്‍ പ്രോവിന്‍സ് രൂപീകരണത്തിന് ഗ്ലോബല്‍ റീജിയണല്‍ ഭാരവാഹികളുടെ നിസ്സീമമായ സഹകരണത്തിന് നന്ദി പറഞ്ഞതിനൊപ്പം പ്രവിന്‍സ് രൂപീകരണത്തിനു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ വേള്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ജിമ്മി മൊയലന്‍ ലോനപ്പനു നന്ദി പറയുകയും ചെയ്തു.

പി. സി. മാത്യു, ഗ്രിഗറി മേടയില്‍, പിന്റോ കണ്ണംപള്ളി, തോമസ് കണ്ണങ്കേരില്‍, ജോസ് കുമ്പിളുവേലില്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, രാജു കുന്നക്കാട്, ബാബു ചെമ്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും നിയുക്ത ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള നിയുക്ത ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന്‍ സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.

പുതിയ ഭാരവാഹികളായി ലിദിഷ്രാജ് പി. തോമസ്(ചെയര്‍മാന്‍), ലിജി ജോബി(വൈസ് ചെയര്‍മാന്‍), ഡോ. ബിന്റോ സൈമണ്‍(വൈസ് ചെയര്‍മാന്‍), സെബാസ്റ്റിയന്‍ ജോസഫ്(പ്രസിഡന്റ്), ഫെമി റൊണാള്‍ഡ് തോണ്ടിക്കല്‍(വൈസ് പ്രസിഡന്റ്), ബിനു വര്‍ക്കി(വൈസ് പ്രസിഡന്റ്), ആല്‍വിന്‍ ടോം(സെക്രട്ടറി), വിഷ്ണു നടേശന്‍(ജോ. സെക്രട്ടറി), ലിന്റന്‍ പി. ലാസര്‍(ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ഗണേശന്‍, വര്‍ഗീസ് ഐപ്പ്, ജിനോയ് മാടന്‍, സുനിമോന്‍ വര്‍ഗീസ്, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍. 1995 ലാണ് ന്യുജഴ്‌സി ആസ്ഥാനമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്‌റൈനില്‍ നടന്ന പത്തൊന്‍പതാമത് ഗ്ലോബല്‍ സമ്മേളനത്തിനുശേഷം ആദ്യമായി രൂപീകരിക്കുന്ന പ്രവിന്‍സാണ് ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റിലേത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…