ലിസ് ട്രസ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി

0 second read

ലണ്ടന്‍: ലിസ് ട്രസ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ബോറിസ് ജോണ്‍സനു പിന്‍ഗാമിയായാണ് ലിസ് ട്രസ് അധികാരത്തിലേറുക. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യന്‍ വംശജനായ മുന്‍ധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ സ്ഥാനമൊഴിയും.

പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക. സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക. ബോറിസിന്റെ രാജിയും വിടവാങ്ങല്‍ സന്ദര്‍ശനവും ഇവിടെയെത്തിയാകും. 70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെ അവര്‍ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് സ്‌കോട്ട്‌ലന്‍ഡിലെ ബാലമോറില്‍ ചടങ്ങുകള്‍ നടക്കുക.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…