ആദ്യ മലയാളി വനിതാ പൊലീസുകാരിയാവുയാണ് പാലാക്കാരി അലീന അഭിലാഷ്

0 second read

പാലാ: ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പൊലീസുകാരിയാവുയാണ് പാലാക്കാരി അലീന അഭിലാഷ്. റോയല്‍ ന്യൂസിലാന്‍ഡ് പൊലീസ് കോളേജിലെ പരിശീലനം പൂര്‍ത്തിയാക്കിയ അലീനയുടെ കോണ്‍സ്റ്റബിളായുള്ള ആദ്യ നിയമനം ഓക്ക്ലാന്റിലാണ്.

പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഈ 22കാരി. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പൊലീസില്‍ ചേര്‍ന്നത്.

ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ളിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുര്‍ടന്ന് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസിലാന്റിലേയ്ക്ക് കുടിയേറുകയായിരുന്നു. ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ആല്‍ബി അഭിലാഷ് സഹോദരനാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…