ഐഫോണ്‍, ഐപാഡ്, മാക് എന്നിവയില്‍ സുരക്ഷാപ്പിഴവ്

0 second read

സാന്‍ ഫ്രാന്‍സിസ്‌കോ : ഐഫോണുകള്‍, ഐപാഡുകള്‍, മാക്കിന്‍ടോഷ് പഴ്‌സനല്‍ കംപ്യൂട്ടറുകള്‍ എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സുരക്ഷാപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഹാക്കര്‍മാര്‍ക്ക് ഉടമസ്ഥനെപ്പോലെ ഈ ഉപകരണങ്ങളില്‍ കടന്നുകയറാന്‍ കഴിയുംവിധം ഗുരുതരസ്വഭാവമുള്ള പിഴവുകളാണിതെന്ന് ആപ്പിള്‍ വെളിപ്പെടുത്തി.

ഐഫോണ്‍ 6എസും പിന്നീടു വന്ന മോഡലുകളും ഐപാഡിന്റെ അഞ്ചാം ജനറേഷന്‍ മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയര്‍ 2, ഐ പാഡ് മിനി 4 എന്നിവയും മാക് ഒഎസ് മോണ്‍ടെറി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ചില ഐപോഡുകളും ഭീഷണിയുടെ നിഴലിലാണ്. ഇവ ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…