റിയാദ്: സൗദിയില്‍ തുടര്‍ച്ചയായ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികള്‍. ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധിതരും മരണവും ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3733 പേര്‍ക്ക് പുതുതായി രോഗബാധയേല്‍ക്കുകയും 38 പേര് മരിക്കുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 12 പേരുടെ നില ഗുരുതരമാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 116021 ഉം മരണ സംഖ്യ 857 ഉം ആയി ഉയര്‍ന്നു.1738 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ഉള്ളത്. 35143 പേരാണ് നിലവില്‍ …