റിയാദ് സൗദിയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 4934 ആയി. 24 മണിക്കൂറിനിടയില്‍ 472 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 805 പേര്‍ ഇതുവരെ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്ന 4064 രോഗബാധിതരില്‍ 50 പേരുടേത് ഒഴിച്ച് ആരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മരിച്ച 6 പേര്‍ ഉള്‍പ്പെടെ മരണസംഖ്യ 65 ആയി. പുതുതായി രോഗബാധയേറ്റവരില്‍ ഏറ്റവും കൂടുതല്‍ റിയാദിലാണ്. 118 പേര്‍. മദീനയില്‍ 113 പേര്‍ക്കും മക്കയില്‍ 95 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജിദ്ദ 80, തബൂക്ക് 22, അറാര്‍, ഖുലൈസ്, തായിഫ് എന്നിവിടങ്ങളില്‍ 8 വീതവും, ഹുഫൂഫ് 7, ഖമീസ് മുഷയിത്ത് 5, ബുറൈദ 2, ഖുന്‍ഫുദ, ദഹ്‌റാന്‍, ഖര്‍ജ്, സബ്ത്തുല്‍ അലയ്യ, നജ്റാന്‍, അഹദ് റുഫൈദ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമാണ് ഇന്ന് സ്ഥിരീകരിച്ചത്.