റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 2369 പേര്‍കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം മരണ സംഖ്യ ഉയര്‍ന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 30 പേര്‍ രാജ്യത്ത് കോവിഡ് മൂലം മരിച്ചു. 2171 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ രാജ്യത്ത് 91182 പേര്‍ക്ക് രോഗം കണ്ടെത്തിയെങ്കിലും നിലവില്‍ 22444 പേരാണ് ചികിത്സയില്‍ഉള്ളത്. ആകെ രോഗമുക്തി നേടിയവര്‍ 68159 ആണ്. 579 ആണ് ആകെ മരണ സംഖ്യ. 870963 കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. 171 പ്രദേശങ്ങളില്‍ രാജ്യത്ത് വൈറസ് ബാധ പടര്‍ന്നിട്ടുണ്ട്.