ജിദ്ദ: സൗദി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലറായി മലയാളിയായ ഹംന മറിയം ചുമതലയേറ്റു. നിലവിലെ കോണ്‍സുല്‍ മോയിന്‍ അക്തര്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കു തിരിച്ചു പോകുന്ന ഒഴിവിലാണ് നിയമനം.
2017 ഐഎസ്എഫ് ബാച്ചുകാരിയായ ഇവര്‍ ഫറൂഖ് കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയിരിക്കെയാണ് ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ പ്രവേശിക്കുന്നത്. ആദ്യമായാണ് ഒരു വനിതാ ഐഎഫ്എസ് ഓഫിസര്‍ സൗദി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചുമതലയേല്‍ക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ടിപി അഷ്‌റഫിന്റെയും ഫിസിയോളജിസ്റ്റ് ഡോ. പിവി ജൗഹറയുടെയും മകളാണ്. തെലുങ്കാന കേഡറിലെ ഐഎഎസ് കാരന്‍ അബ്ദുല്‍ മുസമ്മില്‍ ഖാനാണ് ഭര്‍ത്താവ്.