ചെങ്ങന്നൂര്‍: ആറന്മുള പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയ സീരിയല്‍ നടിയും മോഡലുമായ നിമിഷ ബിജോ ഇപ്പോള്‍ എയറില്‍ തുഴയില്ലാതെ തുഴയുകയാണ്. കഴിഞ്ഞ ദിവസം ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിലായിരുന്നു ചാലക്കുടി സ്വദേശി നിമിഷയുടെ ഫോട്ടോ ഷൂട്ട്. തൊട്ടുപിന്നാലെ ഇന്‍സ്റ്റാഗ്രാമിലും ഫേസ് ബുക്കിലും നിമിഷ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. വിദേശത്തുള്ള പുതുക്കുളങ്ങരക്കാര്‍ ചിത്രം കണ്ട് നാട്ടിലുള്ളവര്‍ക്ക് അയച്ചു കൊടുത്തതോടെയാണ് വിവാദം ഉയര്‍ന്നത്. ആചാരാനുഷ്ഠാനങ്ങളോടെ പുരുഷന്മാര് മാത്രം കയറുന്നതാണ് പള്ളിയോടം. ഇതില്‍ കയറുന്നവര്‍ക്ക് കര്‍ശന വൃത നിഷ്ഠകളുണ്ട്. ഭഗവദ് കീര്‍ത്തനങ്ങള്‍ ഉരുവിട്ടു കൊണ്ട് പാദരക്ഷകള്‍ ഉപേക്ഷിച്ച് വേണം പള്ളിയോടത്തില്‍ …