മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര, നേരത്തേ കേസ് ഒതുക്കാനായി മുംബൈ ക്രൈംബ്രാഞ്ച് സംഘത്തിന് 25 ലക്ഷം രൂപ നല്‍കിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നു. ഒളിവിലുള്ള പ്രതികളില്‍ ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണു വിവരം.
കുന്ദ്രയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത കംപ്യൂട്ടറില്‍ 70 നീലച്ചിത്രങ്ങള്‍ കണ്ടെത്തിയെന്നും വിഡിയോ അപ്ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ് ഗൂഗിള്‍ ഉള്‍പ്പെടെ ബ്ലോക്ക് ചെയ്തതോടെ, പുതിയ ആപ് തയാറാക്കാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഇന്നു കസ്റ്റഡി അവസാനിക്കുന്നതിനാല്‍ കുന്ദ്രയെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്നു കോടതിയോട് അഭ്യര്‍ഥിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.