മസ്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ (ദുല്‍ഹിജ്ജ 10 മുതല്‍ 12 വരെ) സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രാ വിലക്കുകള്‍ നിലനില്ക്കും. നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ഡൗണ്‍ സമയം ദീര്‍ഘിപ്പിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 16 മുതല്‍ 31 വരെ വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും വാണിജ്യ-യാത്രാ വിലക്കുകള്‍. ജൂലൈ 16 വരെ രാത്രി എട്ടു മുതല്‍ …