മസ്‌കത്ത്: ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ വീണ്ടും കുറയുന്നതായി ആരോഗ്യ മന്ത്രാലയം കണക്കുകള്‍. അഞ്ചു ദിവസത്തിനിടെ 2788 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 205,501 ആയി ഉയര്‍ന്നു. 45 രോഗികള്‍ കൂടി മരണപ്പെട്ടതോടെ കോവിഡ് മരണം 2193 ആയി. 3,951 പേരാണ് രോഗമുക്തി നേടിയത്. രോഗം ഭേദമായവര്‍ 190,966 ആയി.
24 മണിക്കൂറിനിടെ 63 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 722 രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ തുടരുന്നതായും ഇതില്‍ 255 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.