മസ്‌കത്ത് :കേരള പ്രവാസി അസോസിയേഷന്‍ മസ്‌കത്ത് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷന്‍ രക്ഷാധികാരികളായ ഫവാസ് മുഹമ്മദ്, സദാനന്ദന്‍, പ്രസിഡന്റ് വിജയകുമാര്‍, വൈസ് പ്രസിഡന്റ് കെ. എന്‍. ഷാജി, സെക്രട്ടറി ഡി. അജികുമാര്‍, കണ്‍വീനര്‍മാരായ നിഷ പ്രഭാകരന്‍, പ്രകാശ് വി. നായര്‍, ജയശങ്കര്‍, ഖജാന്‍ജി സുമേഷ് എന്നവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി. പുണ്യ മാസത്തിലെ നോമ്പിന് ശേഷം ഇത്തരത്തിലുള്ള ഒരു മഹനീയ കര്‍മം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.