മസ്‌കത്ത്: ഒമാനില്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ഞായര്‍ മുതല്‍ കോവിഡ് വാക്‌സീന്‍ നല്‍കും. ഇവര്‍ തരാസുദ് പ്ലസ് ആപ് വഴിയോ ഓണ്‍ലൈനിലോ റജിസ്റ്റര്‍ ചെയ്യണം.
covid19.moh.gov.om. രാജ്യത്ത് 8.5 ലക്ഷത്തിലേറെ പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 6,43,744 പേര്‍ ആദ്യ ഡോസും 2,10,530 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു