ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 30 വരെ റജിസ്റ്റര്‍ ചെയ്യാം

5 second read

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 30 വരെ റജിസ്റ്റര്‍ ചെയ്യാം. അതിജീവനത്തിന്റെ സര്‍ഗോത്സവം സീസണ്‍ -2 എന്ന പേരില്‍ ഓണ്‍ലൈന്‍ ആയാണ് ഈ വര്‍ഷവും മത്സരങ്ങള്‍ നടക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, നാടോടി നൃത്തം, സിനിമാഗാനാലാപനം, കവിതാലാപനം, നാടന്‍പാട്ട് , മാപ്പിളപ്പാട്ട് , മോണോ ആക്ട്, പ്രച്ഛന്ന വേഷം, പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാട്ടില്‍ നിന്നുള്ള പ്രശസ്തരായ വിധികര്‍ത്താക്കള്‍ മത്സരങ്ങളുടെ വിധി നിര്‍ണ്ണയിക്കും.

ഗൂഗിള്‍ ഫോം വഴിയാണ് മത്സരാര്‍ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. https://forms.gle/P4runkrWEYFQax3n9 എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മത്സരങ്ങള്‍ സംബന്ധിച്ച മറ്റു വിവരങ്ങളും ഈ ലിങ്കില്‍ ലഭ്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ വളരെ വിപുലമായി സംഘടിപ്പിച്ചിരുന്ന പരിപാടിക്ക് ഈ കോവിഡ് വേളയിലും വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തില്‍ നിന്നും പ്രത്യേകിച്ച് കുട്ടികളില്‍ നിന്നും ലഭിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 93397868, 95829395 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…