വാഷിങ്ടന്‍ : യുകെയില്‍ പുതിയ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ യുകെയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്നുള്ള രേഖകള്‍ കൈവശം വെയ്ക്കണമെന്ന് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റിന്റെ റിസല്‍ട്ടും മറ്റു ലബോറട്ടറി ടെസ്റ്റുകളുടെ ഹാര്‍ഡ് കോപ്പിയോ ഇലക്ട്രോണിക് കോപ്പിയോ ബോര്‍ഡിംഗിനു മുന്‍പ് അധികൃതരെ എല്പ്പിക്കേണ്ടതാണെന്ന് സിഡിസി അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് യാത്ര നിഷേധിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. യുകെയില്‍ പൊട്ടിപുറപ്പെട്ട പുതിയ …