നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ ആലോചന

17 second read

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ ആലോചന. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുമെന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും താല്പര്യമുള്ളവര്‍ക്ക് തപാല്‍വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാമെന്നുമുള്ളനിര്‍ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മാര്‍ച്ച് രണ്ടാം വാരം വിജ്ഞാപനം ഇറങ്ങിയേക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടമായി നടത്താനാണ് ആലോചിക്കുന്നതെങ്കിലും സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചചെയ്തശേഷമാകും തീരുമാനത്തിലെത്തുക.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിജിപി മാറേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഒരേപദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം. എസ്.ഐ മുതല്‍ ഐജി വരെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റമുണ്ടാകും. അതിനാല്‍ തന്നെ ഡിജിപിക്ക് ഇക്കാര്യം ബാധകമല്ല.എന്തെങ്കിലും മാറ്റമുണ്ടായാല്‍ വേണ്ട നടപടിക്രമങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…