മസ്‌കത്ത് :ഒമാന്‍ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് 307 വിമാനസര്‍വീസുകള്‍ റദ്ദാക്കി. വിവിധ സെക്ടറുകളിലേക്കുള്ള 159 രാജ്യാന്തര സര്‍വീസുകളും രാജ്യത്തേക്കുള്ള 148 സര്‍വീസുകളുമാണ് റദ്ദാക്കിയത്.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വ മുതല്‍ ഒരാഴ്ചത്തേക്ക് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ചരക്കു നീക്കത്തിനുള്ള വിമാനങ്ങള്‍, ആഭ്യന്തര സര്‍വീസുകള്‍, കപ്പലുകള്‍, ട്രക്കുകള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
യാത്രക്കാര്‍ എയര്‍ലൈന്‍സ് ഓഫിസുകളിലോ പ്രതിനിധികളെയോ ബന്ധപ്പെടണമെന്ന് ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് മാറ്റിയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഓഫിസില്‍ ബന്ധപ്പെടണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.