യുകെയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് നിര്‍ബന്ധം

16 second read

വാഷിങ്ടന്‍ : യുകെയില്‍ പുതിയ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ യുകെയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്നുള്ള രേഖകള്‍ കൈവശം വെയ്ക്കണമെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റിന്റെ റിസല്‍ട്ടും മറ്റു ലബോറട്ടറി ടെസ്റ്റുകളുടെ ഹാര്‍ഡ് കോപ്പിയോ ഇലക്ട്രോണിക് കോപ്പിയോ ബോര്‍ഡിംഗിനു മുന്‍പ് അധികൃതരെ എല്‍പ്പിക്കേണ്ടതാണെന്ന് സിഡിസി അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് യാത്ര നിഷേധിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
യുകെയില്‍ പൊട്ടിപുറപ്പെട്ട പുതിയ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന്റെ ഭാഗമായി നാല്‍പതോളം രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 25 വെള്ളയാഴ്ച ഒപ്പുവെക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിസംബര്‍ 28 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…