മസ്‌കത്ത് :കോവിഡ് 19 വാക്‌സീന്റെ ആദ്യ ബാച്ച് ഒമാനിലെത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഡിഎച്ച്എല്‍ കാര്‍ഗോ വിമാനത്തില്‍ ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ വാക്‌സീന്‍ സ്വീകരിച്ചു. ഫൈസര്‍ ബയോണ്‍ടെക് വാക്സീന്റെ 15,600 ഡോസ് ആണ് ആദ്യ ഘട്ടത്തില്‍ ഒമാനിലെത്തിയത്. ജനുവരിയില്‍ രണ്ടാം ഘട്ട വാക്‌സീന്‍ 28,000 ഡോസ് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ കോവിഡ് 19 വാക്സീനേഷന്‍ ഈ മാസം 27 ഞായറാഴ്ച മുതല്‍ ആരംഭിക്കും. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദ് ആദ്യ വാക്സീന്‍ സ്വീകരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതര രോഗബാധിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്സിന്‍ നല്‍കും. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസാണ് ഒരാള്‍ക്ക് നല്‍കുക.