റിഥം ഹൗസ് എല്‍. എന്‍. വി യുവജനോത്സവം ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍

18 second read

കോഴിക്കോട് : മലയാള നാടക പ്രവര്‍ത്ത കരുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകളും [LNV] ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിംഗും സംയുക്തമായി ലോകത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍
സംഘടിപ്പിച്ച *റിഥം ഹൗസ് – എല്‍ എന്‍ വി* ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം, പ്രാഥമിക തല മത്സരങ്ങള്‍ പൂര്‍ത്തിയായി.

ഒക്ടോബര്‍ 18 ന് ശ്രീ. റസൂല്‍ പൂക്കുട്ടി, കവി ശ്രീ. വീരാന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ച യുവജനോത്സവം
എല്‍.പി., യു.പി, ഹൈ സ്‌കൂള്‍, ഹയര്‍ സക്കണ്ടറി വിഭാഗത്തില്‍, പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

മുപ്പതോളം വ്യക്തിഗത ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ മത്സരത്തില്‍ സര്‍ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ മുപ്പതോളം മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

മാഹിയുള്‍പ്പെടെ കേരളത്തില്‍ പതിനഞ്ച് സോണുകളിലും, ബഹ്റൈന്‍ ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളില്‍ ആറ് സോണുകളിലും മറ്റു രാജ്യങ്ങളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു സോണിലുമായി ആകെ ഇരുപത്തി രണ്ട് സോണുകളില്‍ നിന്ന് 1600 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആദ്യ ഘട്ട മത്സരങ്ങളില്‍ വിജയിച്ച ഒന്നാം സ്ഥാനക്കാര്‍ ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഗ്രാന്റ് ഫൈനലില്‍ മത്സരിക്കും.

ഫൈനല്‍ മത്സരങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് തത്സമയം വിലയിരുത്തിയാകും വിജയികളെ നിര്‍ണയിക്കുക. മത്സര വിവരങ്ങളും വീഡിയകളും
LNV ഫെയ്സ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ലഭ്യമാണ്.

ബഹ്‌റൈന്‍ കേരളീയ സമാജം അംഗം പി എന്‍ മോഹന്‍ രാജ് ചെയര്‍മാനും മലയാള നാടക ചലച്ചിത്ര സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് ജനറല്‍ കണ്‍വീനറും ഗിരീഷ് കാരാടി കണ്‍വീനറുമായ എഴുപതംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…