നിലയ്ക്കല്‍: ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തടഞ്ഞത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കെ.എസ്.ആര്.ടി.സി. ബസില്‍ എത്തിയ 70 അംഗ തീര്‍ത്ഥാടക സംഘത്തെ നിലയ്ക്കല്‍ ഗോപുരത്തിന് മുന്നില്‍ പോലീസ് പരിശോധിച്ചു. ഈ സ്ത്രീയുടെ പക്കല്‍ പ്രായവും മറ്റും തെളിയിക്കുന്ന യാതൊരു രേഖയും ഉണ്ടായിരുന്നില്ല. മുന്‍പ് മൂന്ന് തവണ ശബരിമല സന്ദര്‍ശിച്ച ചിത്രങ്ങള്‍ പോലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സത്രീയെ കണ്ട്രോള് റൂമിലേക്ക് മാറ്റി. അവിടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ …