നിലയ്ക്കല്‍: ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തടഞ്ഞത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കെ.എസ്.ആര്.ടി.സി. ബസില്‍ എത്തിയ 70 അംഗ തീര്‍ത്ഥാടക സംഘത്തെ നിലയ്ക്കല്‍ ഗോപുരത്തിന് മുന്നില്‍ പോലീസ് പരിശോധിച്ചു. ഈ സ്ത്രീയുടെ പക്കല്‍ പ്രായവും മറ്റും തെളിയിക്കുന്ന യാതൊരു രേഖയും ഉണ്ടായിരുന്നില്ല.
മുന്‍പ് മൂന്ന് തവണ ശബരിമല സന്ദര്‍ശിച്ച ചിത്രങ്ങള്‍ പോലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സത്രീയെ കണ്ട്രോള് റൂമിലേക്ക് മാറ്റി. അവിടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പോലീസ് ഇവരെ യാത്ര തുടരാന്‍ അനുവദിച്ചു. എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താല്പര്യമില്ലെന്നും ശബരിമലയ്ക്ക് പോകുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …