48 മണിക്കൂര്‍ ദേശീയപണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിക്കും

18 second read

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്.
പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസ്സുകള്‍ പലതും രാത്രി വൈകിയും പുറപ്പെട്ടിട്ടുണ്ട്. അവയ്ക്ക് അര്‍ധരാത്രിയോടെ യാത്ര അവസാനിപ്പിക്കേണ്ടി വരുമോയെന്ന് വ്യക്തമല്ല. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്-ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുന്നതായി നേതാക്കള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …