സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു

16 second read

മസ്‌കത്ത്: 2019 സാമ്പത്തിക ബജറ്റിന് അംഗീകാരം നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. എണ്ണ വില ബാരലിന് 58 അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കിയാണ് ഒമാന്‍ ബജറ്റ്. 12.5 ശതകോടി ഒമാനി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്നതാണ് 2019 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം 10.1 ശതകോടി ഒമാനി റിയാലാണ്. 2.8 ശതകോടി റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

ബജറ്റ് കമ്മിയിലേക്ക് 2.4 ശതകോടി റിയല്‍ വിദേശ, ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും. 400 ദശലക്ഷം റിയാല്‍ രാജ്യത്തിന്റെ കരുതല്‍ നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കും. വരുമാനത്തിന്റെ 70 ശതമാനം എണ്ണ വ്യാപാരത്തിലൂടെയും 30 ശതമാനം എണ്ണ ഇതര മേഖലയില്‍ നിന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …