പന്തളം: മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പോകുന്ന ഘോഷയാത്രയില്‍ പന്തളം വലിയ തമ്പുരാന് രേവതിനാള് പി.രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മൂലം നാള് ശങ്കര്‍ വര്‍മ്മ പോകാന്‍ തീരുമാനമായി. കഴിഞ്ഞ തവണ അശൂലം കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും നിയോഗമുണ്ടാകുമ്പോള്‍ രാജപ്രതിനിധിയെന്ന നിലയില്‍ അത് ശങ്കര്‍ വര്‍മയുടെ ആദ്യ യാത്രയാകും .പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘത്തിന്റെ ഭരണസമിതിയാണ് ശങ്കര്‍ വര്‍മ്മയെ വലിയതമ്പുരാന്റെ പ്രതിനിധിയായി നിശ്ചയിക്കാന്‍ ശിപാര്‍ശ ചെയ്തത്. വലിയരാജയുടെ അംഗീകാരത്തോടെ മൂലംനാള്‍ ശങ്കര്‍ വര്‍മ്മ ഈ വര്‍ഷത്തെ രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. പന്തളം …