ചെന്നൈ: വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയ സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പുപറഞ്ഞു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലു വികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പുപറയുന്നുവെന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമായിരുന്നുവെന്നും അവരെ അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് കവിളില്‍ തട്ടിയതെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം. സ്വന്തം മകളെപ്പോലെ കണ്ടാണ് മാധ്യമ പ്രവര്‍ത്തകയെ അഭിനന്ദിച്ചതെന്നും കത്തില്‍ ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്. സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ തമിഴ്നാട്ടിലെ കോളേജ് അധ്യാപിക പ്രേരിപ്പിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാദത്തില്‍ ബന്‍വാരിലാലിന്റെ പേരും …