വേനല്‍ക്കാലത്ത് കേരളത്തിലേക്ക് 14 പ്രത്യേക ട്രെയിനുകള്‍

32 second read

ചെന്നൈ: വേനല്‍ക്കാല അവധിത്തിരക്ക് പരിഗണിച്ച് ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ-എറണാകുളം, എറണാകുളം-രാമേശ്വരം, ചെന്നൈ-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഇതുകൂടാതെ തമിഴ്നാട്ടിലൂടെ കടന്നു പോകുന്ന 14 പ്രത്യേക തീവണ്ടികളും വേനല്‍ അവധി പ്രമാണിച്ച് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.

ചെന്നൈ-എറണാകുളം

ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സുവിധ ട്രെയിന്‍(82631) ഏപ്രില്‍ ആറ്, 13, 20, 27, മേയ് നാല്, 11, 18, 25 ജൂണ്‍ ഒന്ന്, എട്ട്, 22, 29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45ന് എറണാകുളത്ത് എത്തിച്ചേരും.

ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06005) ജൂണ്‍ 15ന് രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളത്ത് എത്തിച്ചേരും.

എറണാകുളം ജങ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക ട്രെയിന്‍(82632) ഏപ്രില്‍ എട്ട്, 15, 22, 29, മേയ് ആറ്, 13, 20, 27 ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില്‍ വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും.

ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06041) ഏപ്രില്‍ രണ്ട്, ഒന്‍പത്, 16, 23, 30 മേയ് ഏഴ്, 14, 21, 28 ജൂണ്‍ നാല്, 11, 18, 25 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ എട്ടിന് എറണാകുളത്ത് എത്തും.

എറണാകുളം ജങ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06042) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് മൂന്ന്, 10, 17, 24, 31, ജൂണ്‍ ഏഴ്, 14, 21, 28, തീയതികളില്‍ വൈകിട്ട് 7.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് ചെന്നൈയില്‍ എത്തിച്ചേരും.

ചെന്നൈ-മംഗലാപുരം

ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06055) ഏപ്രില്‍ മൂന്ന്, 10, 17, 24, മേയ് ഒന്ന്, എട്ട്, 15, 22, 29 ജൂണ്‍ അഞ്ച്, 12, 19, 26 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം പകല്‍ 12ന് മംഗലാപുരത്ത് എത്തിച്ചേരും.

മംഗലാപുരം-ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06056) ഏപ്രില്‍ നാല്, 11, 18, 25 മേയ് രണ്ട്, ഒന്‍പത്, 16, 23, 30 ജൂണ്‍ ആറ്, 13, 20, 27, തീയതികളില്‍ വൈകിട്ട് 4.20ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് ചെന്നൈയില്‍ എത്തിച്ചേരും.

എറണാകുളം-രാമേശ്വരം

എറണാകുളം ജങ്ഷന്‍-രാമേശ്വരം സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06035) ഏപ്രില്‍ മൂന്ന്, 10, 17, 24 മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂണ്‍ അഞ്ച്, 12, 19, 26 തീയതികളില്‍ വൈകിട്ട് അഞ്ചിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.10ന് രാമേശ്വരത്ത് എത്തും.

രാമേശ്വരം-എറണാകുളം ജങ്ഷന്‍ സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06036) ഏപ്രില്‍ നാല്, 11, 18, 25 മേയ് മൂന്ന്, 10, 17, 24, 31 ജൂണ്‍ ആറ്, 13, 20, 27, തീയതികളില്‍ രാത്രി 10.15ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് എറണാകുളത്ത് എത്തും.

ചെന്നൈ-കൊല്ലം

ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06047) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് ഏഴ്, 14, 21, 28 ജൂണ്‍ ഏഴ്, 21, 28 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും.

ചെന്നൈ സെന്‍ട്രല്‍-കൊല്ലം സുവിധ ട്രെയിന്‍(82633) ഏപ്രില്‍ ജൂണ്‍ 14ന് വൈകിട്ട് 6.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും.

കൊല്ലം-ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06048) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 1.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30ന് ചെന്നൈയില്‍ എത്തും.

എറണാകുളം-വേളാങ്കണ്ണി

എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06016) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ വൈകിട്ട് ഏഴിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് വേളാങ്കണ്ണിയില്‍ എത്തും.

വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06015) ഏപ്രില്‍ എട്ട്, 15, 22, 29 മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില്‍ വൈകിട്ട് 7.30ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് എറണാകുളത്ത് എത്തും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…