ചെന്നൈയില്‍ അമ്മയെയും മകനെയും നടുറോട്ടില്‍ അപമാനിച്ച് പൊലീസുകാര്‍

16 second read

ചെന്നൈയില്‍ അമ്മയെയും മകനെയും നടുറോട്ടില്‍ അപമാനിച്ച് പൊലീസുകാര്‍. ട്രാഫിക് പൊലീസുകാര്‍ ഇവരെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

2.48 മിനുറ്റ് നീണ്ടു നില്‍ക്കുന്നതാണ് സിസിടിവി ദൃശ്യം. പ്രകാശ് എന്ന 21 വയസുകാരനായ യുവാവിലെ മൂന്ന് പൊലീസുകാര്‍ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തടയാന്‍ യുവാവിന്റെ അമ്മ ശ്രമിക്കുന്നുണ്ട്. ഇതിനിടെയില്‍ അമ്മയെയും വലിച്ചിഴച്ച് കൈ പിറകിലോട്ട് വലിച്ച് കൂട്ടി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അമ്മയെ അപമാനിക്കുന്നത് കാണുന്ന പ്രകാശ് പൊലീസുകാരന്റെ കോളറിന് പിടിച്ചു. ഇതിനിടെയില്‍ പൊലീസുകാരന്‍ പ്രകാശിനെ മുറുകെ പിടിക്കുകയായിരുന്നു.

തിങ്കളാഴ്ച ചെന്നൈയിലെ നോര്‍ത്ത് ഉസ്മാന്‍ റോഡില്‍ സംഭവം നടന്നത്. മൂന്ന് പേര്‍ ഒന്നിച്ച് യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനുമായിരുന്നു ഇവരെ പൊലീസ് പിടിച്ചത്. എന്നാല്‍ തന്റെ സഹോദരിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു പ്രകാശിന്റെ വാദം. തങ്ങളെ പ്രകാശ് അപമാനിച്ചുവെന്നും പൊലീസുകാര്‍ പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…