മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയതിന് തമിഴ്നാട് ഗവര്‍ണര്‍ മാപ്പുപറഞ്ഞു

16 second read

ചെന്നൈ: വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയ സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പുപറഞ്ഞു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലു വികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പുപറയുന്നുവെന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമായിരുന്നുവെന്നും അവരെ അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് കവിളില്‍ തട്ടിയതെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം. സ്വന്തം മകളെപ്പോലെ കണ്ടാണ് മാധ്യമ പ്രവര്‍ത്തകയെ അഭിനന്ദിച്ചതെന്നും കത്തില്‍ ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്.

സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ തമിഴ്നാട്ടിലെ കോളേജ് അധ്യാപിക പ്രേരിപ്പിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാദത്തില്‍ ബന്‍വാരിലാലിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാനാണ് 78കാരനായ ബന്‍വാരിലാല്‍ രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചത്. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ അവരുടെ കവിളില്‍ സ്പര്‍ശിച്ചതാണ് വിവാദമായത്. സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തമിഴ്നാട്ടിലെ 200 മാധ്യമ പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയോടുള്ള ഗവര്‍ണറുടെ പെരുമാറ്റം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണെന്നും സംഭവത്തില്‍ നിരുപാധികം മാപ്പുപറയണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…