വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ പര്‍ ചര്‍ച്ച: പേടിയെ നേരിടാന്‍ ചര്‍ച്ചയുമായി മോദി

17 second read

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ ജനങ്ങളെ കയ്യിലെടുക്കാന്‍ നിരവധി പരിപാടികള്‍ ഒരുക്കാറുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ വിദ്യാര്‍ഥികളിലേക്ക് ശ്രദ്ധകൊടുത്ത് വ്യത്യസ്ത പരിപാടിയാണ് സംഘടിപ്പിക്കുന്നത്. വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ‘പരീക്ഷാ പര്‍ ചര്‍ച്ച’യാണ് മോദി സംഘടിപ്പിക്കുന്നത്. ഡല്‍ഹിയിലെ താല്‍കതോറ സ്റ്റേഡിയത്തിലാണ് വിദ്യാര്‍ഥികളുമായുള്ള മോദിയുടെ ചര്‍ച്ച.

കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥീ-വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ സംശയങ്ങള്‍ ചോദിക്കാം. 12 മണിക്കാണ് പരീക്ഷാ പര്‍ ചര്‍ച്ച ആരംഭിക്കുക.

ഈയുടത്താണ് കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാന്‍ സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങള്‍ കോറിയിട്ട എക്സാം വാരിയേഴ്സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. കുട്ടികള്‍ക്കായി നിരവധി ഉപദേശങ്ങളും പാഠങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം ഇറക്കിയത്. ഭീരുക്കളാകരുത്, പോരാളികളാകുക, കൂടുതല്‍ പേര്‍ സഞ്ചരിക്കാത്ത വഴികള്‍ തെരഞ്ഞെടുക്കുക, പരീക്ഷകളെ ഉത്സവം പോലെ സ്വീകരിക്കുക, സന്തോഷത്തോടെ ഇരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ പരീക്ഷാപേപ്പറില്‍ നല്ല മാര്‍ക്ക് ലഭിക്കുമെന്നും മോദി പുസ്തകത്തില്‍ വിശദീകരിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…