എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനം എന്‍സിപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിക്കും

16 second read

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി ദേശീയ നേതൃത്വം ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരമാണ് പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ചേരുന്നത്. തുടര്‍ന്ന് എല്‍ഡിഎഫ് നേതൃത്വത്തിന് എന്‍സിപി കത്ത് നല്‍കും. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുന്‍പുതന്നെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു.

യോഗത്തിന് മുന്‍പ് ടി.പി.പീതാംബരനും ശശീന്ദ്രനും ദേശീയ നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, താരിഖ് അന്‍വര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മന്ത്രിസ്ഥാനത്തിനു പുറമെ, ആര്‍.ബാലകൃഷ്ണപിള്ളയെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ച ചെയ്യുമെന്നാണു സൂചന.

കേരള എന്‍സിപിയിലെ സംഘടനാപ്രശ്നങ്ങള്‍ തീര്‍ക്കാനായി നേരത്തേ തീരുമാനിച്ചതാണു ഡല്‍ഹി ചര്‍ച്ച. കുവൈത്തിലുള്ള തോമസ് ചാണ്ടി യോഗത്തിന് എത്തിയേക്കില്ല. ഫോണ്‍കെണിക്കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ അദ്ദേഹത്തിനു തിരിച്ചുവരാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

കോടതിയിലെ കേസില്‍ കൂടി തീരുമാനമായശേഷം മന്ത്രിസഭാപ്രവേശനം മതിയെന്നു സിപിഐഎം സംസ്ഥാനസെക്രട്ടേറിയറ്റ് പിന്നീട് നിശ്ചയിച്ചു. ഇപ്പോള്‍ ആ കടമ്പകൂടി കടന്നതോടെ ഇനി ഔപചാരികതകളേ ബാക്കിയുള്ളൂ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…