പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി

16 second read

ന്യൂഡല്‍ഹി: പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. ഇളവ് നല്‍കിയ വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടും. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അമിതാവ റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പഞ്ചായത്തുകളിലെ നഗര മേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്നായിരുന്നു നേരത്തെയുള്ള വിധി. പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും നേരത്തെയുള്ള കോടതി വിധിയില്‍ പറഞ്ഞിരുന്നു. നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭേദഗതി ഉത്തരവ്. പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ 500ലധികം ഷാപ്പുകള്‍ കേരളത്തില്‍ തുറക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…