ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ആദ്യ റജിസ്റ്റേര്‍ഡ് കൂട്ടായ്മയായ നോര്‍ത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിന്റെ പൊതുയോഗം ഇന്ന് വൈകിട്ട് 5നു ഗാര്ലന്റിലെ ഇന്ത്യ ഗാര്ഡന് ഓഡിറ്റോറിയത്തില്‍ നടക്കും. ഐപിസിഎന്ടിയുടെ 2022-23 വര്‍ഷങ്ങളിലെ പ്രവര്‍ത്തന ഉദ്ഘാടനം സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ് നിര്‍വഹിക്കും . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേര്‍ണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രമുഖ മാധമപ്രവര്‍ത്തകനും സാഹിത്യകാരനും മുന്‍ പ്രസിഡന്റുമായ അബ്രഹാം തെക്കേമുറി ,മുന്‍ …