U.S

യുക്രെയ്‌നിലേക്കു സൈന്യത്തെ അയക്കില്ലെന്നു യുഎസ്

17 second read

കീവ്: യുക്രെയ്‌നിലേക്കു സൈന്യത്തെ അയക്കില്ലെന്നു യുഎസ് അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങള്‍ യുക്രെയ്‌നില്‍ ഒതുങ്ങില്ല. പുടിനുമായി ഇനി ചര്‍ച്ച നടത്താനില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

റഷ്യന്‍ ആക്രമണത്തില്‍ ആദ്യ ദിനം 137 പേര്‍ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ന്‍ പറയുന്നത്. റഷ്യന്‍ മുന്നേറ്റം തുടരുന്നു. ആദ്യ ദിനം വിജയമാണെന്നു റഷ്യന്‍ സൈനികര്‍ അറിയിച്ചു. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖല നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്യുകയാണ്. റഷ്യയുടെ നടപടിയില്‍ റഷ്യയിലടക്കം യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ തുടങ്ങി. മോസ്‌കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. റഷ്യയില്‍ 1,700 പേര്‍ അറസ്റ്റിലായി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …