U.S

മലയാളിയായ ഫാ. ജോസ് തരകന്‍ അമേരിക്കയിലെ 14-ാമത് ബിഷപ്പ് സ്ഥാനത്തേക്ക്

20 second read

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഐഡഹോയിലെ എപ്പിസ്‌കോപ്പല്‍ രൂപത അതിന്റെ 14-ാമത് ബിഷപ്പായി മലയാളിയായ ഫാ. ജോസ് തരകനെ തിരഞ്ഞെടുത്തു. ഫാ. തരകന്‍ മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡിലെ സെന്റ് ജെയിംസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ റെക്ടറും വെസ്റ്റ് മിസൗറി രൂപതയുടെ സതേണ്‍ ഡീനറിയുടെ ഡീനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫ്രാന്‍സിസ്‌കന്‍ സെമിനാരികളില്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ഭോപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും സോഷ്യല്‍ സയന്‍സിലും ബിരുദങ്ങള്‍ നേടി.

ഫാ. ജോസ് തരകന്‍, തൃശ്ശൂരിലെ ബ്രഹ്മകുളത്തെ ഒരു പരമ്പരാഗത സിറോ മലബാര്‍ റോമന്‍ കാത്തലിക് കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന്റെ മാതാപിതാക്കളും നാലു സഹോദരങ്ങളും മതപരമായി വൈവിധ്യവും സമ്പന്നവുമായ സ്ഥലത്താണ് വളര്‍ന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, 15-ാം വയസ്സില്‍, റിലീജിയസ് ഓര്‍ഡര്‍ ഓഫ് ഫ്രിയേഴ്‌സ് മൈനര്‍ കപ്പൂച്ചിന്‍സ്, ഫസ്റ്റ് ഓര്‍ഡര്‍ ഫ്രാന്‍സിസ്‌കന്‍സില്‍ ചേര്‍ന്നു.1994 ഡിസംബര്‍ 30-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കപ്പൂച്ചിന്‍സിന്റെ ഉത്തരേന്ത്യന്‍ മിഷനുകളില്‍ സേവനമനുഷ്ഠിച്ചു. ഡല്‍ഹിയിലായിരിക്കെ, വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ വൈദികനായും ചാപ്ലെനായായും സേവനമനുഷ്ഠിച്ച അദ്ദേഹം വി.മദര്‍ തെരേസയാല്‍ അനുഗ്രഹിക്കപ്പെട്ടു. മീഡിയ ഹൗസ് പബ്ലിക്കേഷന്‍ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നതിനുപുറമേ, അദ്ദേഹം ഉത്തര്‍പ്രദേശിലെ സെന്റ് പോള്‍സ് ആന്‍ഡ് ഹോളി ഏഞ്ചല്‍സിന്റെ ഇടക്കാല ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍, സഞ്ചാര സുവിശേഷ പ്രസംഗകന്‍, സംഗീതസംവിധായകന്‍, സ്പിരിച്വല്‍ ഡയറക്ടര്‍, തിയോളജി പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അമേരിക്കയിലെ ബിഷപ്പ് ആന്‍ഡ്രൂ ജെ മക്‌ഡൊണാള്‍ഡിന്റെ ക്ഷണപ്രകാരം ഫാ. ജോസ് ലിറ്റില്‍ റോക്കിലെ കത്തോലിക്കാ രൂപതയില്‍ എത്തി. അദ്ദേഹം ഫോര്‍ട്ട് സ്മിത്ത് ആന്‍ഡ് സെന്റ് ലിയോസ്, ഹാര്‍ട്ട്‌ഫോര്‍ഡിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ചില്‍ അസോസിയേറ്റ് വൈദികനായി സേവനമനുഷ്ഠിച്ചു. 2001-ലെ പെന്തക്കോസ്ത് തിരുനാളില്‍ കത്തോലിക്കാ സഭയില്‍ നിന്ന് പുറത്തു വന്നു. പുതിയ ഉള്‍വിളി സ്വീകരിച്ച് അദ്ദേഹം ചെസ്റ്ററിലെ 98 പേരുള്ള ഒരു ചെറിയ പട്ടണത്തിലേക്ക് മാറി. അവിടെ അദ്ദേഹം ലളിതമായ ജീവിതം നയിക്കുകയും ഒരു പശു ഫാമില്‍ തികച്ചും പ്രകൃതിയുടെ മനോഹരമായ സാഹചര്യം മനസിലാക്കി 900 പശുക്കളെ പരിപാലിക്കുകയും ചെയ്തു. 2001 മുതല്‍ 2003 വരെ സാന്‍ അന്റോണിയോയിലും പൈന്‍ ബ്ലഫിലും ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യൂക്കേഷന്റെ എട്ട് യൂണിറ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ചെസ്റ്ററിലേക്ക് മടങ്ങി. തുടര്‍ന്ന് അദ്ദേഹം ദരിദ്രര്‍ക്കും ഗ്രാമീണ സമൂഹങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നഒരു വിജയകരമായ മിഷന്‍ ആരംഭിച്ചു. 2006-ല്‍ ഫാ. ജോസിനെ എപ്പിസ്‌കോപ്പല്‍ സഭയിലേക്ക് സ്വീകരിക്കുകയും മേനയിലെ ക്രൈസ്റ്റ് ചര്‍ച്ചിലും, റസല്‍വില്ലിലുള്ള ഓള്‍ സെയിന്റ്സ് പള്ളി എന്നിവയിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …