U.S

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് ഡാലസില്‍

18 second read

ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ആദ്യ റജിസ്റ്റേര്‍ഡ് കൂട്ടായ്മയായ നോര്‍ത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ പൊതുയോഗം ഇന്ന് വൈകിട്ട് 5നു ഗാര്‍ലന്റിലെ ഇന്ത്യ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഐപിസിഎന്‍ടിയുടെ 2022-23 വര്‍ഷങ്ങളിലെ പ്രവര്‍ത്തന ഉദ്ഘാടനം സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ് നിര്‍വഹിക്കും . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേര്‍ണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രമുഖ മാധമപ്രവര്‍ത്തകനും സാഹിത്യകാരനും മുന്‍ പ്രസിഡന്റുമായ അബ്രഹാം തെക്കേമുറി ,മുന്‍ പ്രസിഡന്റുമാരായ ബിജിലി ജോര്‍ജ് ,സണ്ണി മാളിയേക്കല്‍, ടി.സി.ചാക്കോ ,മാര്‍ട്ടിന്‍ വിലങ്ങോലില്‍, രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രശസ്തര്‍ ,കേരള അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ ആശംസകള്‍ അറിയിക്കും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സിജു വി ജോര്‍ജ് , വൈസ് പ്രസിഡന്റ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത് , ട്രഷറര്‍ ബെന്നി ജോണ്‍ , ജോയിന്റ് ട്രഷറാര്‍ പ്രസാദ് തിയോടിക്കല്‍ എന്നിവരടങ്ങുന്നതാണു പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി.

എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരുടെയും സാന്നിധ്യ സഹകരണം സഹര്ഷം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സാം മാത്യു അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…